മറവൻതുരുത്ത്: 1406-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രിസിഡന്റ് വി.എസ്. കുമാർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, ഭാരവാഹികളായ എൻ .മധു, എസ്.യു. കൃഷ്ണകുമാർ, കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി. വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ, ഖജാൻജി ചന്ദ്രശേഖരൻ നായർ, സുരേഷ് കുമാർ നെടുമ്പള്ളി, വനിതാ സമാജം പ്രസിഡന്റ് സരസമ്മ, സെക്രട്ടറി ലിഷ ബിനു, ഗീത അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.